അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ചങ്ങനാശേരിയില്‍ തുടക്കം
1547928
Sunday, May 4, 2025 11:31 PM IST
ചങ്ങനാശേരി: എംഎസ്സിയുടെ 28ാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ചങ്ങനാശേരി പുതൂര്‍പ്പള്ളി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
സിനി ആര്‍ട്ടിസ്റ്റ് കലാഭവന്‍ പ്രജോദ് മുഖ്യാതിഥിയായിരുന്നു. ജോബ് മൈക്കിള്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി.പി. അബ്ദുല്‍ ഹമീദ്, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എസ്.എം. ഫൂവാദ്, എച്ച്. മുസമ്മില്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്ഥിരം ഗാലറിക്ക് പുറമേ താത്കാലിക ഗാലറികളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന, ദേശീയ, വിദേശ താരങ്ങളും അടങ്ങുന്ന 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. എംഎസ്സിയുടെ സ്ഥാപക അംഗവും ഫുട്ബോള്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന പി.എം. ഷാജഹാന്റെ ഓര്‍മയ്ക്കായുള്ള ട്രോഫിയും പാരിതോഷികവുമാണ് വിജയികള്‍ക്ക് സമ്മാനിക്കുന്നത്. രാത്രി എട്ടുമുതല്‍ ആരംഭിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിക്കുന്നത്.