കടനാട്ടിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം
1547941
Sunday, May 4, 2025 11:31 PM IST
കടനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തില്‍ അഞ്ച് മിനി മാസ്റ്റ് ലൈറ്റുകള്‍ കൂടി സ്ഥാപിച്ചു. 2024-25 സാമ്പത്തികവര്‍ഷം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെഅധ്യക്ഷതയില് വിവിധ സ്ഥലങ്ങളില്‍ ചേര്‍ന്ന യോഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാവുംകണ്ടം പള്ളി വികാരി ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.