കെസിവൈഎല്‍ സെനറ്റ് സമ്മേളനം ചേർന്നു
1542910
Wednesday, April 16, 2025 2:21 AM IST
കോട്ടയം: കെസിവൈഎല്ലിന്റെ 2024-25 പ്രവര്‍ത്തന വര്‍ഷത്തിലെ അഞ്ചാമത് സെനറ്റ് സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിവൈഎല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അതിരൂപത ചാപ്ലയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍, ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി, വൈസ് പ്രസിഡന്റ് നിതിന്‍ ജോസ്, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്, ട്രഷറര്‍ അലന് ജോസഫ് ജോണ്‍, വൈസ് പ്രസിഡന്റ് ജാക്സണ് സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ 40 യൂണിറ്റുകളില്‍ നിന്നായി 96 സെനറ്റ് അംഗങ്ങള്‍ പങ്കെടുത്തു.