ലഹരിവിരുദ്ധ കാമ്പയിൻ
1542742
Monday, April 14, 2025 6:51 AM IST
കൂരോപ്പട: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാന്പയിനും ഇരുപതിൽ അധികം ഗായകർ പങ്കെടുത്ത സംഗീതനിശയും ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ടി. ജി. ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. മഞ്ജുഷ വി. പണിക്കർ, ലൈബ്രറി സെക്രട്ടറി ടി.എസ്. ഉണ്ണികൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് എസ്. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.