നന്മ പുരസ്കാരം ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിക്ക്
1542895
Wednesday, April 16, 2025 2:12 AM IST
ഞീഴൂര്‍: ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ് നല്‍കിവരുന്ന മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2024-25 ലെ നന്മ പുരസ്കാരം ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിക്ക് ലഭിച്ചു.
കോട്ടയം പ്രസ് ക്ലബ്ബില്‍ ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറില്‍ അവാര്‍ഡ് ഒരുമ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയില്‍ നിന്ന് ഏറ്റുവാങ്ങി. സിഎസ്ഐ മധ്യകേരള മാഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വ. അനില്‍ ബോസ്, ഫാ. സുനില്‍ പെരുമാളൂര്‍, പരിസ്ഥിതി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു