വിഷുവിപണി: കുടുംബശ്രീക്ക് 43,66,315 രൂപ വരുമാനം
1542882
Wednesday, April 16, 2025 2:11 AM IST
കോട്ടയം: ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന വിഷു വിപണനമേള സമാപിച്ചു. ജില്ലയില്‍ 79 വിപണനമേളയില്‍നിന്ന് 43,66,315 രൂപയാണ് കുടുംബശ്രീക്ക് വരുമാനം ലഭിച്ചത്.
കോട്ടയത്ത് ആദ്യമായി കുടുംബശ്രീ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത തണ്ണിമത്തനും 150 ഏക്കറില്‍ കൃഷി ചെയ്ത കണിവെള്ളരിയുമായിരുന്നു മേളയെ സമ്പന്നമാക്കിയത്. ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സിഡി എസുകളുടെ നേതൃത്വത്തിലും തദ്ദേശ സ്ഥാപനങ്ങളിലും കൂടാതെ ജില്ലാ പഞ്ചായത്ത് അങ്കണത്തിലുമായിരുന്നു മേള.
വിവിധ സിഡിഎസുകളില്‍നിന്നുള്ള 50ല്‍പ്പരം കൃഷി ഗ്രൂപ്പുകളുടെ വിഷരഹിത തണ്ണിമത്തന്, കണിവെള്ളരി, ചീര, പയര്‍ ഉള്‍പ്പെടെ നിരവധി കാര്‍ഷിക ഉത്പന്നങ്ങളും 12 കുടുംബശ്രീ യൂണിറ്റുകളുടെ 50 ഓളം ഉത്പന്നങ്ങളും കുടുംബശ്രീ ബ്രാന്‍ഡ് ഐറ്റംസായ ധ്യാനപ്പൊടികള്, കറിപ്പൊടികള്‍, അച്ചാറുകള്‍, പപ്പടം, തുടങ്ങി 21 സാധനങ്ങളും വിവിധ തരം സ്നാക്സും വിപണിയില്‍ ലഭ്യമായിരുന്നു. വിവിധ കുടുംബശ്രീകള്‍ നടത്തിയ പായസമേളകളും മേളയെ ആകര്‍ഷകമാക്കി.