അനധികൃത നിർമാണം ഒഴിപ്പിക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്
1542738
Monday, April 14, 2025 6:51 AM IST
കുമരകം: നദീതീരങ്ങൾ കൈയേറിയുള്ള അനധികൃത നിർമാണങ്ങൾക്കെതിരേ നടപടി വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം. രണ്ടുദിവസമായി കുമരകത്ത് നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു.
ജില്ലയുടെ വികസന പ്രശ്നങ്ങൾ ഉയർത്തി പ്രത്യേക പ്രചാരണ പരിപാടികളും പദയാത്രയും സംഘടിപ്പിക്കാൻ സമ്മേളനത്തിൽ തീരുമാനായി. ജില്ലാ പ്രസിഡന്റ് കെ.കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ജിസ് ജോസഫ്, വിഷ്ണു ശശിധരൻ, മഹേഷ് ബാബു, ആർ. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രഫ.എം.കെ. രാധാകൃഷ്ണൻ- പ്രസിഡന്റ്, ഡോ. എം.കെ. ബിജു, രശ്മി മാധവ് -വൈസ് പ്രസിഡന്റുമാർ, വിഷ്ണു ശശിധരൻ-സെക്രട്ടറി, കെ. ജയകുമാർ, സുനിത ശ്രീകുമാർ- ജോയിന്റ് സെക്രട്ടറിമാർ, ആർ. രാജേഷ് -ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.