പീഡാനുഭവ ഗാന ശുശ്രൂഷ സംഘടിപ്പിച്ചു
1542883
Wednesday, April 16, 2025 2:11 AM IST
കോട്ടയം: കോട്ടയം വൈഎംസിഎയും സിഎംഎസ് കോളജും സംയുക്തമായി സംഘടിപ്പിച്ച പീഡാനുഭവ ഗാന ശുശ്രൂഷ സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളില്‍ നടന്നു.
കോട്ടയം മിക്സഡ് വോയിസസ് പീഡാനുഭവ ഗാനങ്ങള്‍ അവതരിപ്പിച്ചു. സിഎംഎസ് കോളജ് ചാപ്ലയിന്‍ റവ. ടിബു ഉമ്മന്‍ ജോര്‍ജ്, റവ. ബിജിന് ജോണ്‍ വര്‍ഗീസ്, വൈഎംസിഎ പ്രസിഡന്റ് അനൂപ് സി. ജോണ്‍, റിലീജിയസ് പ്രോഗ്രാംസ് ചെയര്മാന് ഡീക്കന്‍ മാത്യു സി. ജോണ്‍, ജനറല്‍ സെക്രട്ടറി ഷൈജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.