നോമ്പുകാല തീര്‍ഥാടനം
1542798
Tuesday, April 15, 2025 11:54 PM IST
ഏഴാച്ചേരി: എകെസിസി ഏഴാച്ചേരി, അന്ത്യാളം, ചക്കാമ്പുഴ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നോമ്പുകാല തീര്‍ഥാടനം ഏഴാച്ചേരി ഫാത്തിമാഗിരി കുരിശുമലയിലേക്ക് നടത്തി. വിവിധ ഇടവകകളില്‍ നിന്നായി എത്തിച്ചേര്‍ന്ന സംഘടനാപ്രവര്‍ത്തകര്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. സണ്‍ഡേ സ്കൂള്‍, മിഷന് ലീഗ്, അള്‍ത്താര ബാലസഖ്യം എന്നിവയിലെ അംഗങ്ങളും ഇടവക ജനങ്ങളോടൊപ്പം തീര്‍ഥാടനത്തില്‍ സഹകാരികളായി.
ഏഴാച്ചേരി പള്ളി വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി സന്ദേശം നല്കി. ഡീക്കന്‍ അലക്സ് കാഞ്ഞിരത്തിങ്കല്‍, എകെസിസി ഭാരവാഹികളായ ബിനോയി പള്ളത്ത്, സാജു തെങ്ങുംപള്ളിക്കുന്നേല്‍, സണ്ണി കുരിശുംമൂട്ടില്‍, സജി പള്ളിയാരടിയില്‍, ജോമിഷ് നടയ്ക്കല്‍, സോജന് കവളക്കാട്ട്, സതീഷ് ഐക്കര എന്നിവര്‍ നേതൃത്വം നല്കി.