മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍
1542896
Wednesday, April 16, 2025 2:12 AM IST
കടുത്തുരുത്തി: മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ 21 മുതല്‍ 28 വരെ തീയതികളില്‍ ആഘോഷിക്കും. 24ന് വൈകുന്നേരം തിരുനാളിന് കൊടിയേറും.
27ന് പ്രധാന തിരുനാള്‍ ആഘോഷിക്കും. 21ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, ബൈബിൾ പ്രതിഷ്ഠ, വൈകുന്നേരം 4.30ന് അഖണ്ഡ ബൈബിള്‍ പാരായണ സമാപനം, അഞ്ചിന് വിശുദ്ധ കുര്‍ബാന. സന്ദേശം - റവ.ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍.
22ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് സീറോ മലങ്കര റീത്തില്‍ പാട്ടുകുര്‍ബാന, നൊവേന - ഫാ. ജോബിന് വലിയപറമ്പില്‍. 23 ന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന, 2.30ന് കര്‍ഷക സമ്മേളനം, അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം - റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, ആറിന് ഭക്ഷ്യമേള, ഉത്പന്ന ലേലം.
24ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ് വികാരി റവ.ഡോ. തോമസ് കക്കാട്ടുതടത്തില്‍ കാര്‍മികത്വം വഹിക്കും. അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം - മോണ്‍ ജോസഫ് കണിയോടിക്കല്‍, 6.30ന് സ്നേഹവിരുന്ന്, തുടര്‍ന്ന് കലാസന്ധ്യ.
25ന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം - റവ.ഡോ. സൈറസ് വേലംപറമ്പില്‍, 6.30ന് മെഴുകുതിരി ജപമാല പ്രദക്ഷിണം, ഏഴിന് സമാപനാശീര്‍വാദം.
26ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ജോര്‍ജ് നാമധാരികളുടെ സംഗമം. അഞ്ചിന് പാട്ടുകുര്‍ബാന, സന്ദേശം - മോണ്‍ ജോസഫ് തടത്തില്‍, 6.30 ന് പ്രദക്ഷിണം, 8.30ന് സന്ദേശം - ഫാ. ജോണ്സണ് നീലനിരപ്പേല്‍, 9.15ന് ആശീര്‍വാദം.
പ്രധാന തിരുനാള്‍ ദിനമായ 27ന് 9.30 ന് തിരുനാൾ റാസ - ഫാ. അരുണ്‍ തെരുവില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. പ്രസംഗം - റവ.ഡോ. ജോര്‍ജ് ഞാറകുന്നേല്‍, 11.30ന് പ്രദക്ഷിണം, തുടര്‍ന്ന് സമാപനാശീര്‍വാദം, പ്രസുദേന്തി വാഴ്ച, കോഴി ലേലം, ഏഴിന് മെഗാഷോ. സമാപനദിനമായ 28ന് രാവിലെ ആറിന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, 7.15ന് വിശുദ്ധ കുര്‍ബാന, തിരുസ്വരൂപ പുനഃപ്രതിഷ്ഠ, കൊടിയിറക്കല്‍.