എസിക്ക് തീ പിടിച്ചു
1542881
Wednesday, April 16, 2025 2:11 AM IST
കോട്ടയം: എംജി സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചിലെ എസിക്ക് തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം.
എസി പൂര്‍ണമായും കത്തിനശിച്ചു. ജീവനക്കാര്‍ ഫയര്‍ എസ്റ്റിങ്ക്യൂഷര്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും കോട്ടയം ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഏകദേശം 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീ പിടിക്കാന്‍ കാരണമെന്നും സേനാംഗങ്ങള്‍ പറഞ്ഞു.