പ്രതിഷേധ കൂട്ടായ്മ നടത്തി
1542898
Wednesday, April 16, 2025 2:12 AM IST
ചങ്ങനാശേരി: ഓശാനഞായറോടനുബന്ധിച്ച് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച ഡല്‍ഹി പോലീസ് നടപടിക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി പ്രതിഷേധ പ്രാര്ഥനക്കൂട്ടായ്മ നടത്തി. ചങ്ങനാശേരി അതിരൂപത സെക്രട്ടറി സൈബി അക്കര ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഔസേപ്പച്ചന് ചെറുകാട്, കെ.എസ്. ആന്റണി, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ലിസി ജോസ്, ജോയിച്ചന്‍ പാണ്ടിശേരി, ഷാജി മരങ്ങാട്, ജോഷി കൊല്ലാപുരം, ടോം കായിത്തറ, ബിജു പാണ്ടിശേരി, ജോസഫ് കാര്‍ത്തികപ്പള്ളി, ജെമിനി സുരേഷ്, ടി.പി. മാത്യു, ജോയമ്മ ഷാജന് എന്നിവര്‍ പ്രസംഗിച്ചു.