കേന്ദ്ര സര്‍ക്കാര്‍ അവഗണന: പ്രവാസികൾ ധര്‍ണ നടത്തി
1542884
Wednesday, April 16, 2025 2:11 AM IST
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരേ പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ഇന്ത്യയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുമ്പില്‍ നടത്തിയ ധര്‍ണ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. സലിം അധ്യക്ഷത വഹിച്ചു. ജേക്കബ് മാത്യു, ബിജു അട്ടിയില്‍, വിജി ജേക്കബ്, റാഫി ഇരിങ്ങാലക്കുട, ഇ. സദാനന്ദന്, പി.ജി. രാജന്, സുരേഷ് ലാല്‍, പുന്നൂസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.