തൃക്കൊടിത്താനത്ത് ലഹരിവിരുദ്ധ സന്ദേശയാത്ര
1542750
Monday, April 14, 2025 7:07 AM IST
തൃക്കൊടിത്താനം: ലഹരിവിരുദ്ധ സന്ദേശവുമായി യുവദീപ്തി-എസ്എംവൈഎം തൃക്കൊടിത്താനം ഫൊറോനായുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തി. കുന്നന്താനം സെന്റ് ജോസഫ് ദേവാലയത്തില്‍നിന്ന് ആരംഭിച്ച റാലി ഇടവക വികാരി ഫാ. തോമസ് പ്ലാത്തോട്ടത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
തൃക്കൊടിത്താനം ജംഗ്ഷനില്‍ എത്തിയ ബൈക്ക് റാലി ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സ്വീകരിച്ച് സന്ദേശം നല്കി. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ബര്‍ണബാസ് യു. ലഹരിക്കെതിരേ അവബോധ സന്ദേശം നല്കി.
സിസ്റ്റര്‍ സ്നേഹ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍ ഫാ. ജോണ്സണ് മുണ്ടുവേലില്, പ്രസിഡന്റ് ദീപു അപ്രേം, ഹിമാ ട്രീസാ ജോബി, ജോസണ്‍ ജോസ് ജോസഫ്, ഷോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.