വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
1542901
Wednesday, April 16, 2025 2:12 AM IST
തൃക്കൊടിത്താനം ഫൊറോനപള്ളി
തൃക്കൊടിത്താനം: സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ പെസഹാവ്യാഴ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന, കാലുകഴുകല്‍. വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. പീഡാനുഭവവെള്ളി രാവിലെ ആറുമുതല്‍ 2.30വരെ ആരാധന. 2.30ന് പൊതുആരാധന. തുടര്‍ന്ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍, സ്ലീവാചുംബനം. വലിയശനി വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന, മാമ്മോദീസ വ്രതവാഗ്ദാനം, പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഉയിര്‍പ്പ് തിരുനാള്‍ പുലര്‍ച്ചെ 2.45ന് ഉയര്‍പ്പ് തിരുക്കര്‍മങ്ങള്‍, വിശുദ്ധകുര്‍ബാന. 5.30നും 7.30നും വിശുദ്ധകുര്‍ബാന. വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി കാര്‍മികത്വം വഹിക്കും.
പെരുന്ന സെന്റ് ആന്റണീസ് പള്ളി
ചങ്ങനാശേരി: പെരുന്ന സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹാവ്യാഴ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം അഞ്ചിന് നടക്കും. വിശുദ്ധകുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, പൊതുആരാധന. പീഡാനുഭവവെള്ളി രാവിലെ ഏഴിന് കുരിശിന്റെവഴി, 9.30മുതല്‍1.30വരെ ആരാധന, നേര്‍ച്ചഭക്ഷണം, പാനവായന. മൂന്നിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍.
വലിയശനി വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന, പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, മാമ്മോദീസ വ്രതനവീകരണം. ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് വിശുദ്ധകുര്‍ബാന, ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍.
മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി
മുണ്ടത്താനം: സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹാ തിരുക്കമങ്ങള് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷക്കുശേഷം പൊതുആരാധന. പീഡാനുഭവവെള്ളി രാവിലെ ഏഴുമുതല്‍ 12വരെ ആരാധന. തുടര്‍ന്ന് പൊതുആരാധന.
രണ്ടിന് കുരിശിന്റ വഴി. പീഡാനുഭവ വായന, നഗരികാണിക്കല്‍. ശനി രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന. ഉയിര്‍പ്പ് ഞായര്‍ പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കർമങ്ങള്‍, വിശുദ്ധ കുര്‍ബാന.