ച​​ങ്ങ​​നാ​​ശേ​​രി: ഡ​​ല്‍ഹി​​യി​​ല്‍ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി ന​​ട​​ത്തി​​വ​​രു​​ന്ന ക​​ത്തോ​​ലി​​ക്ക​​രു​​ടെ കു​​രു​​ത്തോ​​ല പ്ര​​ദി​​ക്ഷി​​ണ​​ത്തി​​ന് ഡ​​ല്‍ഹി പോ​​ലീ​​സ് അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച ന​​ട​​പ​​ടി​​യെ ശ​​ക്ത​​മാ​​യി അ​​പ​​ല​​പി​​ക്കു​​ന്ന​​താ​​യി കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി.

പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി പ്ര​​ത്യേ​​ക പ്ര​​ശ്‌​​ന​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലാ​​തെ ന​​ട​​ത്തി​​വ​​രു​​ന്ന ഈ ​​ആ​​ത്മീ​​യ ച​​ട​​ങ്ങി​​ന് എ​​തി​​രാ​​യ ന​​ട​​പ​​ടി ബി​​ജെ​​പി സ​​ര്‍ക്കാ​​രി​​ന്‍റെ മ​​ത​​നി​​രോ​​ധ​​ന രാ​​ഷ്‌​​ട്രീ​​യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.

ഇ​​ത്ത​​രം നീ​​ക്ക​​ങ്ങ​​ള്‍ ന്യൂ​​ന​​പ​​ക്ഷ സ​​മൂ​​ഹ​​ത്തി​​ല്‍ ഭീ​​തി​​യും അ​​വ​​ഗ​​ണ​​ന​​യും വ​​ള​​ര്‍ത്തു​​ന്നു​​വെ​​ന്നും രാ​​ജ്യ​​ത്തി​​ന്‍റെ മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യും ജ​​നാ​​ധി​​പ​​ത്യ ഘ​​ട​​ന​​യും ഇ​​ത്ത​​ര​​ത്തി​​ല്‍ ദു​​ര്‍ബ​​ല​​മാ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നും എം​​പി പ​​റ​​ഞ്ഞു.