അക്രമാസക്തമായി തെരുവുനായ്ക്കള്‍; കുരിശുംമൂട്ടിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി
1542905
Wednesday, April 16, 2025 2:12 AM IST
ചങ്ങനാശേരി: കുരിശുംമൂട്ടിലെത്തുന്ന യാത്രക്കാരുടെമേല്‍ അക്രമാസക്തരായ തെരുവ്നായക്കൂട്ടം കുരച്ചുകൊണ്ട് ചാടിവീഴുന്നു. കാല്‍നട യാത്രക്കാരും ഇരുചക്രവാഹന സഞ്ചാരികളും ഭീഷണിയില്‍. സമീപ വ്യാപാരികളും ദുരിതത്തില്‍. കുരിശുംമൂട് ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലുമാണ് നായകള്‍ പകലും രാത്രികാലങ്ങളിലും കൂട്ടമായി വിഹരിക്കുത്. പുലര്‍ച്ചെ പള്ളികളിലേക്കു പോകുന്നവര്‍ക്കും തെരുവ് നായ്ക്കള്‍ ഏറെ ഭീഷണിയാണ്.
വിവിധ ഇറച്ചിക്കടകളില്‍നിന്നും മത്സ്യസ്റ്റാളുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഭക്ഷിച്ചാണ് തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നത്. കുരിശുംമൂട്ടിലെ പ്രമുഖ ബാങ്കിനു സമീപം കടത്തിണ്ണയില്‍ തെരുവ് നായകള്‍ പ്രസവിച്ചു കിടക്കുന്നതും ആളുകള്‍ക്ക് ഭീഷണിയാണ്.
ചങ്ങനാശേരി ബൈപാസില്‍ തള്ളുന്ന മാലിന്യം ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കള്‍ ഇരുചക്രവാഹന സഞ്ചാരികള്‍ക്കും പ്രഭാത, സായാഹ്ന സവാരിക്കാര്‍ക്കും കടുത്ത ശല്യമാണ്. വാഴപ്പള്ളി വില്ലേജ് ഓഫീസ് പരിസരങ്ങളിലും തെരുവ് നായശല്യം വര്‍ധിച്ചിരിക്കുകയാണ്.
ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റ്, വണ്ടിപ്പേട്ട, ബോട്ട്ജെട്ടി, ഫാത്തിമാപുരം, റെയില്‍വേ സ്റ്റേഷന്, മതുമൂല തെങ്ങണ, മാമ്മൂട് ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം ജനങ്ങള്‍ക്ക് ഭീഷണിയാണ്. തെരുവ് നായ്ക്കളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.