ലഹരിക്കെതിരേ വെട്ടിത്തുരുത്തില്‍ ജനകീയ സദസും വാഹന വിളംബര റാലിയും
1542751
Monday, April 14, 2025 7:07 AM IST
ചങ്ങനാശേരി: വര്‍ധിച്ചുവരുന്ന മയക്കുമരുന്ന്, രാസലഹരി ഉപയോഗത്തിലൂടെ യുവതലമുറ നാശത്തിലേക്കു നീങ്ങുന്നതിനെതിരേ വെട്ടിത്തുരുത്ത് ഇടവകയില്‍ ജനകീയ സദസും വാഹന വിളംബര റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി-എസ്എംവൈഎം യൂണിറ്റുകള്‍ സംയുക്തമായി നേതൃത്വം നല്കിയ വിളബര വാഹനജാഥ ബോട്ട് ജെട്ടിയില്നിന്നുമാരംഭിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത സെക്രട്ടറി സൈബി അക്കര പ്രസംഗിച്ചു. വാഹന വിളംബര ജാഥ വെട്ടിത്തുരുത്ത് കുരിശടി ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചേര്‍ന്ന ലഹരി വിരുദ്ധ ജനകീയ സദസ് ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്സണ് പൂവന്തുരുത്ത് മുഖ്യപ്രഭാഷണം നടത്തി. വെട്ടിത്തുരുത്ത് ഇടവക വികാരി ഫാ. ടോം കൊറ്റത്തില്‍, കത്തോലിക്ക കോണ്‍ഗ്രസ് വെട്ടിത്തുരുത്ത് യൂണിറ്റ് പ്രസിഡന്റ് കെ.എസ്. ആന്റണി കരിമറ്റം, ഇമാം എസ്. സക്കീര്‍ ഹുസൈന് മൗലവി, വിവിധ രാഷ്ട്രീയ സമുദായിക നേതാക്കളായ വി.ജെ. ലാലി, എം.പി. രാജഗോപാല്‍,
സുധീഷ് സുഗതന്, സിബി വാസുദേവന്‍, കുഞ്ഞുമോന് തൂമ്പുങ്കല്‍, ഔസേപ്പച്ചന് ചെറുകാട്, ഇമ്മാനുവല്‍ പോള്‍സണ്‍, രാജേഷ് വര്‍ഗീസ്, ജോയിച്ചന്‍ കാര്‍ത്തികപ്പള്ളി, വി.എസ്. ജോര്‍ജ് വട്ടപ്പറമ്പില്‍, അലന് സജി, ആന്‍ മരിയ രാജീവ്, ഉണ്ണിമോന് ജോര്‍ജ്, സാബു കക്കാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.