എ​രു​മേ​ലി: പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. കി​ട​ങ്ങ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​കു​മെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഹ​രി​ലാ​ൽ പ​റ​ഞ്ഞു. 19 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഫെ​ൻ​സിം​ഗ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ ഫെ​ൻ​സിം​ഗ് പൊ​ളി​ച്ചു മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

പു​തി​യ ഫെ​ൻ​സിം​ഗി​നോ​ട്‌ ചേ​ർ​ന്നാ​ണ് പ​ഴ​യ ഫെ​ൻ​സിം​ഗ് ഉ​ള്ള​ത്. ഇ​ത് ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. പു​തി​യ ഫെ​ൻ​സിം​ഗി​ന് ഇ​ട​യി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്ററാ​ണ് കി​ട​ങ്ങ് നി​ർ​മി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണം പാ​തിവ​ഴി​യി​ൽ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം നി​ർ​ത്തിപ്പോ​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​രാ​റു​കാ​ര​ന് വ​നംവ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​യി​ക്ക​ക്കാ​വ് ശ​ബ​രി​മ​ല കാ​ന​ന പാ​ത​യി​ലാ​ണ് കി​ട​ങ്ങ് നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ചി​ൽ പ​മ്പാ​വാ​ലി, കാ​ള​കെ​ട്ടി, തു​മ​രം​പാ​റ, പാ​ക്കാ​നം വ​ന​മേ​ഖ​ല​യി​ൽ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​നാ​തി​ർ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും വ​ന്യമൃ​ഗ പ്ര​തി​രോ​ധ വ​ല​യ​ത്തി​ൽ ആ​കു​മെ​ന്ന് വ​നംവ​കു​പ്പ് പ​റ​യു​ന്നു.

അ​തേ​സ​മ​യം തു​ട​ർപ​രി​പാ​ല​നം ഇ​ല്ലെ​ങ്കി​ൽ പ​ദ്ധ​തി പ്ര​യോ​ജ​നര​ഹി​ത​മാ​കും. ക​ഴി​ഞ്ഞ​യി​ടെ എ​രു​മേ​ലി വ​നമേ​ഖ​ല​യി​ലെ ഹാ​ങ്ങിം​ഗ്, കി​ട​ങ്ങ് നി​ർ​മാ​ണ​ങ്ങ​ൾ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നേ​രി​ൽക​ണ്ട് വി​ല​യി​രു​ത്തി​യി​രു​ന്നു.

എ​രു​മേ​ലി, കോ​രു​ത്തോ​ട്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മൊ​ത്തം 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​യാ​ൽ വ​നാ​തി​ർ​ത്തി പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​ത്വ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യി പൂ​ഞ്ഞാ​ർ മാ​റു​മെ​ന്നാണ് ക​രു​തു​ന്ന​ത്. ആകെ 34 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വി​ടു​ന്ന​ത്.