അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ
1542885
Wednesday, April 16, 2025 2:11 AM IST
അതിരമ്പുഴ: വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ്മേരീസ് ഫൊറോനാ പള്ളിയിൽ നടന്നുവരുന്ന നാല്പതുമണി ആരാധന ഇന്ന് സമാപിക്കും. രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന. എട്ടിന് ആരാധന ആരംഭം.
വൈകുന്നേരം ആറിന് പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം. തുടർന്ന് ആശീർവാദത്തോടെ നാല്പതുമണി ആരാധന സമാപിക്കും.നാളെ രാവിലെ 9.30 മുതൽ 12.30 വരെ യുവജന ധ്യാനം ഫാ. റോയി കണ്ണഞ്ചിറ സിഎംഐ നയിക്കും.
വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, പൊതു ആരാധന. വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിക്കും.
മാന്നാനം ആശ്രമ ദേവാലയത്തിൽ
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നാളെ വൈകുന്നേരം 4.30ന് പെസഹാ തിരുക്കർമങ്ങൾ ആരംഭിക്കും. കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന- മുഖ്യകാർമികൻ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, തിരുമണിക്കൂർ ആരാധന - ഫാ. സജി പാറക്കടവിൽ സിഎംഐ.
ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, പാദം കഴുകൽ ശുശ്രൂഷ, 6.30ന് ആരാധന. വികാരി ഫാ. ജോസ് മുകളേൽ തിരുക്കർമങ്ങളിൽ കാർമികത്വം വഹിക്കും.
മുടിയൂർക്കര തിരുക്കുടുംബ പള്ളിയിൽ
മുടിയൂർക്കര: മുടിയൂർക്കര തിരുക്കുടുംബപള്ളിയിൽ പെസഹാ വ്യാഴാഴ്ച വൈകുന്നേരം നാലിന് കാൽ കഴുകൽ ശുശ്രൂഷ , വിശുദ്ധ കുർബാന, തിരുമണിക്കൂർ ആരാധന, ദുഃഖവെള്ളിയാഴ്ച രാവിലെ ആറു മുതൽ 11 വരെ ആരാധന,12 മുതൽ പൊതു ആരാധന, ഉച്ചകഴിഞ്ഞ് മൂന്നിനു പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി, നഗരി കാണിക്കൽ, സ്ലീവാ വണക്കം, നേർച്ചകഞ്ഞി, വലിയ ശനി രാവിലെ 6.15ന് വിശുദ്ധ കുർബാന, ജ്ഞാനസ്നാന വ്രത നവീകരണം, പുത്തൻ തീ പുത്തൻ വെള്ളം വെഞ്ചരിപ്പ്. വൈകുന്നേരം അഞ്ചിന് യുവജനസംഗമം ,
ഉയിർപ്പ് ഞായർ പുലർച്ചെ ഉയിർപ്പ് തിരുനാൾ തിരുക്കർമങ്ങൾ. വചന സന്ദേശം, വിശുദ്ധ കുർബാന, പ്രദക്ഷിണം, രാവിലെ 6.30 ന് വിശുദ്ധ കുർബാന വികാരി. ഫാ. ഏബ്രാഹം കാടാത്തുകളം, ഫാ. ജെന്നി കായംകുളത്തുശേരി എന്നിവർ കാർമികത്വം വഹിക്കും.
വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ
വെട്ടിമുകൾ: വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ നാളെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, പാദക്ഷാളന ശുശ്രൂഷ, ആറു മുതൽ ഏഴുവരെ തിരുമണിക്കൂർ. വികാരി ഫാ. ജോസഫ് കളരിക്കൽ കാർമികത്വം വഹിക്കും.
കാരിസ് ഭവനിൽ
അതിരമ്പുഴ: കാരിസ് ഭവൻ ധ്യാനകേന്ദ്രത്തിൽ നാളെ വൈകുന്നേരം ആറിന് പെസഹാ തിരുക്കർമങ്ങൾ. തുടർന്ന് രാത്രി 12 വരെ ദിവ്യകാരുണ്യ ആരാധന.