കഞ്ചാവുമായി യുവതി പിടിയിൽ
1542900
Wednesday, April 16, 2025 2:12 AM IST
കോട്ടയം: നഗരത്തില്‍ വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയ യുവതിയെ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സംഘവും ഈസ്റ്റ് പോലീസും ചേര്‍ന്നു പിടികൂടി.
മണിമല ചേറാടിയില്‍ അര്‍ച്ചന രാജനെ (20) യാണ് പിടികൂടിയത്. ഇവരില്‍നിന്ന് 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 9.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട് ഭാഗത്തുവച്ചു സംശയകരമായി കണ്ട ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ കര്‍ശനമായ ലഹരിപരിശോധനയാണ് ജില്ലയില്‍ നടക്കുന്നത്.