വയോജന സംഗമം നടത്തി
1542892
Wednesday, April 16, 2025 2:12 AM IST
വടയാർ: ഉണ്ണിമിശിഹാ പള്ളിയിൽ അമ്പത് നോമ്പിലെ വലിയ ആഴ്ചയോടനുബന്ധിച്ച് വയോജന സംഗമം നടത്തി. വയോജനങ്ങൾക്കായി പ്രത്യേക കുമ്പസാരം, വിശുദ്ധകുർബാന, സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പിളി, ഫാ. ജോർജ് കുന്നത്ത്, കൈക്കാരൻമാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ ജോസ് മാത്യു ചെറുതോട്ടുപുറം, കേന്ദ്ര സമിതി ജനറൽ സെക്രട്ടറി ജോസഫ് പാലായിൽതയ്യിൽ തുടങ്ങിവർ നേതൃത്വം നൽകി.