ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് ചെത്തിപ്പുഴയില്‍ 28 മുതല്‍ മേയ് നാലുവരെ ഓഫീസ് ഉദ്ഘാടനം ചെയ്തു
1542904
Wednesday, April 16, 2025 2:12 AM IST
ചെത്തിപ്പുഴ: ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിലും ക്രിസ്തുജ്യോതി കാമ്പസിലുമായി 28 മുതല്‍ മേയ് നാലുവരെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് നടക്കും. സ്വാഗതസംഘം ഓഫീസ് അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. ചെത്തിപ്പുഴ ആശ്രമം പ്രിയോറും വികാരിയുമായി ഫാ. തോമസ് കല്ലുകളം അധ്യക്ഷത വഹിച്ചു.
മിഷനെ അറിയാനും സ്നേഹിക്കാനും വളര്‍ത്താനുമായി 2018 മുതല്‍ ഫിയാത്ത് മിഷന് സംഘടിപ്പിച്ചു വരുന്ന മിഷന് മഹാസംഗമങ്ങളാണ് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് (ജിജിഎം). വിശ്വാസികള്‍ക്ക് കൂടുതല്‍ മിഷന് അവബോധം നല്‍കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയിലെ വിവിധ മിഷന് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഷണറിമാര്‍ സംഗമത്തില്‍ പങ്കെടുക്കും.
വിവിധ സ്ഥലങ്ങളിലെ മിഷന് മേഖലകളെ പരിചയപ്പെടുത്തുന്നതിനായി മിഷന് എക്സിബിഷന്, മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ അതിന് സജ്ജരാക്കുന്ന മിഷന് ധ്യാനങ്ങള്‍, വിവിധ മിഷന് യോഗങ്ങള്‍, വിവിധ സഭാസമൂഹങ്ങളുടെ പ്രതിനിധികളെ ഒരുമിച്ച് ചേര്‍ത്ത് ഭാരത സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍, എങ്ങനെ കൂട്ടായി യത്നിക്കാമെന്ന് പര്യാലോചിക്കുന്ന എക്യുമെനിക്കല്‍ ഗാതറിംഗ്, ഇന്റര്‍നാഷണല്‍ മിഷന് ഫിലിം ഫെസ്റ്റിവല്‍ എന്നിവയാണ് ജിജിഎമ്മിലെ പരിപാടികള്‍. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി 20 വ്യത്യസ്ത സ്റ്റേജുകളിലായി പരിപാടി നടക്കും.