പുതുപ്പള്ളി മണ്ഡലത്തോട് സർക്കാർ അവഗണന: ചാണ്ടി ഉമ്മൻ എംഎൽഎ ഉപവാസം നടത്തി
1542907
Wednesday, April 16, 2025 2:21 AM IST
പാമ്പാടി: ജനാധിപത്യമൂല്യങ്ങൾക്കു വില കൽപ്പിക്കുന്നുണ്ടെങ്കിൽ പിണറായി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിവരണമെന്ന് വി.എം. സുധീരൻ. പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള സർക്കാർ സമീപനത്തിനെതിരേ ചാണ്ടി ഉമ്മൻ എംഎൽഎ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് കെ.ബി. ഗിരീശൻ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. രാഷ്ട്രീയകാര്യസമിതിയംഗം കെ.സി. ജോസഫ്, കെപിസിസി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്പ്, ജില്ലാ കൺവീനർ ഫിൽസൻ മാത്യൂസ്, കെപിസിസി സെക്രട്ടറിമാരായ സുധാ കുര്യൻ, കുഞ്ഞ് ഇല്ലംപള്ളി, നിയോജക മണ്ഡലം കൺവിനർ കുഞ്ഞുഞ്ഞു പുതുശേരി, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞി, സിഎംപി നിർവാഹക സമിതിയംഗം എൻ.ഐ. മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.