ഓഹരിയുടമ ആവശ്യപ്പെട്ടാൽ പൊതുയോഗ മിനിറ്റ്സ് നൽകണമെന്ന് വിവരാവകാശ കമ്മീഷണർ
1542740
Monday, April 14, 2025 6:51 AM IST
ഏറ്റുമാനൂർ: ഓഹരിയുടമ ആവശ്യപ്പെട്ടാൽ സഹകരണ ബാങ്ക് പൊതുയോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് ഉത്തരവിട്ടു.
അസിസ്റ്റന്റ് രജിസ്ട്രാർക്ക് വിവരാവകാശ അപേക്ഷ നൽകിയാൽ ബാങ്കിൽനിന്ന് മിനിറ്റ്സിന്റെ പകർപ്പ് വാങ്ങിക്കൊടുക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ഓഹരിയുടമയും സാമൂഹിക പ്രവർത്തകനുമായ പി.ജെ. ചാക്കോ (ജയിംസ് പുളിക്കൻ) നൽകിയ ഹർജിയിലാണ് ഉത്തരവ്.