അരുവിത്തുറ കോളജിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
1542755
Tuesday, April 15, 2025 2:59 PM IST
അരുവിത്തുറ: ബിരുദ പഠനത്തിൽ സാധ്യതകളുടെ അക്ഷയഖനി തുറന്ന് അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ "സമീക്ഷ - 2025' മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് നിർവഹിച്ചു.
പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, എഫ്വെെയുജിപി നോഡൽ ഓഫീസർ ഡോ. സിബിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു.