60 ലക്ഷവും 61 പവനും തട്ടിയെടുത്ത ദമ്പതികൾക്കും സുഹൃത്തിനുമെതിരേ കേസ്
1542545
Sunday, April 13, 2025 11:46 PM IST
ഗാന്ധിനഗർ: ഹണി ട്രാപ്പിൽ കുടുക്കി യുവ എൻജിനിയറിൽനിന്ന് 60 ലക്ഷം രൂപയും 61 പവൻ സ്വർണവും തട്ടിയെടുത്ത ദമ്പതികൾക്കും സുഹൃത്തിനുമെതിരേ കേസ്. അമ്മഞ്ചേരി സ്വദേശി ധന്യ, ഭർത്താവ് അർജുൻ, സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവർക്കെതിരേയാണ് ഗാന്ധിനഗർ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ സമാനമയ തട്ടിപ്പു നടത്തി നിരവധി ആളുകളിൽനിന്നു പണം തട്ടിയതായാണ് വിവരം. പ്രതികൾ മൂന്നുപേരും ഒളിവിലാണ്. പ്രതിയായ യുവതി കഴിഞ്ഞമാസം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പിആർഒക്കെതിരേ വിജിലൻസിൽ പരാതിപ്പെട്ടിരുന്നു. കൈക്കൂലിയായി ലൈംഗികബന്ധവും മദ്യവും ആവശ്യപ്പെട്ടതായി ആരോപിച്ചാണ് യുവതി പിആർഒക്കെതിരേ വിജിലൻസിനെ സമീപിച്ചത്.
ഇതേത്തുടർന്ന് വിജിലൻസ് സംഘം യുവതിയെ കാണാനെത്തിയ പിആർഒയെ കസ്റ്റഡിയിൽ എടുത്തിരുന്നു.