ശതോത്തര രജതജൂബിലി സമാപന ആഘോഷങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തി
1542894
Wednesday, April 16, 2025 2:12 AM IST
കല്ലറ: കല്ലറ പഴയ പള്ളിയുടെ ശതോത്തര രജതജൂബിലിയുടെ സമാപന ആഘോഷങ്ങളുടെ ഫ്ലാഗ് ഓഫ് വെച്ചൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ദേവാലയ അങ്കണത്തിൽ കൈപ്പുഴ ഫൊറോന വികാരി ഫാ. സാബുമാലിത്തുരുത്തേൽ നിർവഹിച്ചു. കഴിഞ്ഞുപോയ 125 വർഷങ്ങളുടെ അനുസ്മരണയ്ക്കായി 125 വാഹനങ്ങളുടെ അകമ്പടിയോടെയാണ് വാഹന വിളംബരജാഥ നടത്തിയത്.
കൈപ്പുഴ ഫൊറോനയിലെ ഒൻപത് ഇടവകകളിൽ വികാരിമാരുടെ നേതൃത്വത്തിൽ വാഹന യാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച വാഹന വിളംബരജാഥ വൈകുന്നേരം 7.45ന് കല്ലറ പഴയപള്ളിയിൽ എത്തിച്ചേർന്നു. വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, സഹവികാരി ഫാ. എബിൻ, കൈക്കാരൻമാർ, ജൂബിലി കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ നേതൃത്വം നൽകി.