തിടനാട് പഞ്ചായത്ത് പുരസ്കാര നിറവില്‍
1542799
Tuesday, April 15, 2025 11:54 PM IST
തിടനാട്: പുരസ്കാര നിറവില്‍ തിടനാട് ഗ്രാമപഞ്ചായത്ത്. 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം നൂറു ശതമാനം വിനിയോഗിച്ചു കോട്ടയം ജില്ലയിലെ മൂന്നാം സ്ഥാനവും ഈരാറ്റുപേട്ട ബ്ലോക്കിലെ ഒന്നാം സ്ഥാനവും തിടനാട് പഞ്ചായത്ത് കരസ്ഥമാക്കി. മാലിന്യമുക്തം നവകേരളത്തിന്റെ ശുചിത്വ പ്രവര്‍ത്തനത്തിന് ജില്ലാതലത്തില്‍ ഹരിതവിദ്യാലയത്തിന് ഒന്നാം സ്ഥാനത്തിനും ബ്ലോക്ക് തലത്തില്‍ മികച്ച ശുചിത്വ പഞ്ചായത്തായും തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്തിനെ അനുമോദിക്കാന്‍ സംഘടിപ്പിച്ച യോഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചന്‍ പൊട്ടനാനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലീന ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ വിജി ജോര്‍ജ് വെള്ളൂക്കുന്നേല്‍, ജോസ് ജോസഫ് കാവുങ്കല്‍, ഷെറിന് ജോസഫ് പെരുമാക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.