നോന്പിന്റെ ചൈതന്യത്തിൽ ദേവാലയങ്ങൾ: നാളെ പെസഹാവ്യാഴം
1542767
Tuesday, April 15, 2025 10:42 PM IST
കാഞ്ഞിരപ്പള്ളി: കുരിശുമരണത്തിനുമുമ്പ് ശിഷ്യന്മാര്ക്കൊപ്പം ഈശോയുടെ അന്ത്യ അത്താഴത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവര്‍ നാളെ പെസഹാവ്യാഴം ആചരിക്കും. നോന്പിന്റെ സുപ്രധാന തിരുക്കർമങ്ങൾക്ക് ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി. പെസഹാ ആചരണത്തോടെ അന്പതുനോന്പ് ഏറ്റവും തീവ്രമായ ദിവസങ്ങളിലേക്കു കടക്കുകയാണ്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും.
ക്രൈസ്തവ ഭവനങ്ങളിൽ വൈകുന്നേരം തിരുവചന ഭാഗം വായിച്ചതിനു ശേഷം ഭവനത്തിലെ മുതിർന്ന അംഗം പെസഹാ അപ്പം മുറിച്ച് കുടുംബാംഗങ്ങൾക്ക് പങ്കുവയ്ക്കും. കുടുംബാംഗങ്ങളെല്ലാം പ്രാർഥനയോടെ ഒരുമിച്ചു കൂടുന്ന സന്ദർഭം കൂടിയാണ് പെസഹാ ആചരണം. പെസഹാ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഉയിര്പ്പുതിരുനാളോടെ അമ്പത് ദിവസത്തെ വലിയനോമ്പ് അവസാനിക്കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കൽ പെസഹാവ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയിലും ദുഃഖശനിയാഴ്ച രാവിലെ 6.30ന് ആനവിലാസം സെന്റ് ജോര്‍ജ് പള്ളിയിലും ഉയിര്‍പ്പ് ഞായറിന് പുലർച്ചെ 2.45ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നാളെ രാവിലെ എട്ട് മുതല്‍ 3.30 വരെ ആരാധന, ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് പുളിമാവിൽ നിന്നും മണ്ണാറക്കയത്തു നിന്നും കുരിശിന്റെ വഴി, 8.30ന് കുരിശിന്റെ വഴി സമാപനം, ഉച്ചകഴിഞ്ഞ് 3.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് നഗരികാണിക്കല്‍. ദുഃഖശനിയാഴ്ച രാവിലെ 5.40ന് വിശുദ്ധ കുര്‍ബാന, 6.45ന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്, 10ന് യുവജനസംഗമം. ഈസ്റ്ററിന് പുലര്‍ച്ചെ 2.45ന് മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ അഞ്ചിനും 6.30നും 8.10നും വിശുദ്ധ കുര്‍ബാന.
വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി
വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ നാളെ രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചുവരെ ആരാധന, അഞ്ചു മുതൽ ആറുവരെ പൊതുആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ, 9.30ന് പാറത്തോട്ടിലേയ്ക്ക് കുരിശിന്റെ വഴി, 11ന് പള്ളിയിൽ പീഡാനുഭവ സന്ദേശം, നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന.
മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി
മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നാളെ രാവിലെ ആറുമുതൽ വൈകുന്നേരം അഞ്ചുവരെ ആരാധന, തുടർന്ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച രാവില 10.15ന് പുത്തൻ പാന പാരായണം, 11ന് കുരിശിന്റെ വഴിയും കുരിശുമലകയറ്റവും, ഉച്ചയ്ക്ക് നേർച്ചക്കഞ്ഞി, 2.45ന് ദുഃഖവെള്ളി തിരുക്കർമങ്ങൾ. ദുഃഖശനിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ 5.30നും 7.15നും വിശുദ്ധ കുർബാന.
മണിമല ഹോളി മാഗി ഫൊറോന പള്ളി
മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ നാളെ വൈകുന്നേരം നാലിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് പൊതുആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ആറിന് ആരാധന, 7.30ന് കുടുംബകൂട്ടായ്മകളിൽ നിന്ന് കുരിശിന്റെ വഴി ആരംഭിച്ച് ഒന്‍പതിന് ഗ്രോട്ടോയിലെത്തി പള്ളിചുറ്റി കുരിശിന്റെ വഴി, 11ന് പീഡാനുഭവ സന്ദേശം, 12.45ന് നേർച്ചക്കഞ്ഞി, ഉച്ചയ്ക്ക് രണ്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ, നഗരികാണിക്കല്‍. ദുഃഖശനിയാഴ്ച വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ ഏഴിന് വിശുദ്ധ കുർബാന.
ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളി
ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ഒന്‍പതു മുതൽ വൈകുന്നേരം ആറുവരെ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 7.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന.
കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളി
കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളിയിൽ നാളെ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ആരാധന, തുടർന്ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് കുരിശിന്റെ വഴി, നേർച്ചക്കഞ്ഞി. ദുഃഖശനിയാഴ്ച രാവിലെ 6.45ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ 2.45ന് ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന.
ഇളങ്ങോയി മാർ സ്ലീവ പള്ളി
ഇളങ്ങോയി മാർ സ്ലീവ പള്ളിയിൽ നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ഒന്‍പതു മുതൽ വൈകുന്നേരം ആറുവരെ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് ബ്ലോക്ക് പടി നാലാംമൈൽ കുരിശുപള്ളി വഴി കുരിശിന്റെ വഴി, നേർച്ചക്കഞ്ഞി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബന, പുത്തൻതീ, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന, ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ ഏഴിന് വിശുദ്ധ കുർബാന.
ഇളങ്ങുളം സെന്റ് മേരീസ് പള്ളി
ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ നാളെ 8.30 മുതൽ 12.30 വരെ ആരാധന, വൈകുന്നേരം 4.15ന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന. ദുഃഖവെള്ളിയാഴ്ച രാവിലെ 6.15ന് പീഡാനുഭവ തിരുക്കർമങ്ങൾ, 8.15ന് കുരിശിന്റെ വഴി ആരംഭിക്കും. കൂരാലി, വയലുങ്കൽപടി, ത്രിവേണി വഴി 11.30ന് പള്ളിയിലെത്തി സമാപനാശീർവാദം, തുടർന്ന് നേർച്ചക്കഞ്ഞി. ദുഃഖശനിയാഴ്ച രാവിലെ 6.15ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന. വികാരി ഫാ. ഡാർവിൻ വാലുമണ്ണേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോയിസ് തെക്കേവയലിൽ എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.
ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി
ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളിയിൽ നാളെ രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, ഒന്‍പതു മതൽ രാത്രി ഏഴുവരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 7.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി, സമാപന പ്രാർഥന, നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന. വാളക്കയം കുരിശുപള്ളിയിലും പരുന്തൻമല കുരിശുപള്ളിയിലും പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ ഉണ്ടായിരിക്കും.
പൊടിമറ്റം സെന്റ് മേരീസ് പള്ളി
പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നാളെ രാവിലെ എട്ടു മുതല്‍ ആരാധന, വൈകുന്നേരം നാലിന് പെസഹാ തിരുക്കര്‍മങ്ങൾ. ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പൊടിമറ്റം - ആനക്കല്ല് റോഡിനു സമീപമുള്ള പുതിയ കുരിശടിയില്‍ നിന്ന് കുരിശിന്റെ വഴി, 10.30 ന് പീഡാനുഭവ തിരുക്കർമങ്ങൾ. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ഒന്‍പതിന് ഇടവകയിലെ പ്രായമായവര്‍ക്കുവേണ്ടി വിശുദ്ധകുര്‍ബാനയും സ്നേഹവിരുന്നും. ഈസ്റ്ററിന് പുലര്‍ച്ചെ 2.45ന് ഉയിര്‍പ്പ് തിരുനാള്‍ തിരുക്കർമങ്ങൾ ആരംഭിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന.
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ നാളെ വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, കാൽകഴുകല്‍ ശുശ്രൂഷ, രാത്രി 12 വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം കുരിശടിയില്‍ നിന്ന് പള്ളിയിലേക്ക് കുരിശിന്റെ വഴി, പൊടിമറ്റം ഹോളിഫാമിലി കുരിശടിയില്‍ നിന്ന് കുരിശിന്റെ വഴി, മൂന്നിന് കുരിശ് ആരാധന, ദിവ്യകാരുണ്യ സ്വീകരണം. ദുഃഖശനിയാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥന, രാത്രി 10ന് പെസഹാ ജാഗരണം, വിശുദ്ധ കുര്‍ബാന. ഈസ്റ്ററിന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന.
പുല്ലാന്നിത്തകിടി വിശുദ്ധ റീത്ത പള്ളി
പുല്ലാന്നിത്തകിടി: വിശുദ്ധ റീത്ത പള്ളിയിൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ആരാധന, 3.30ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, തുടർന്ന് പൊതു ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി, പാന വായന. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്, ഉച്ചകഴിഞ്ഞ് രണ്ടിന് രോഗികൾക്കും പ്രായമായവർക്കും വേണ്ടി വിശുദ്ധ കുർബാന. ഈസ്റ്ററിന് പുലർച്ചെ 2.30ന് വിശുദ്ധ കുർബാന, ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ ആറിന് വിശുദ്ധ കുർബാന.
കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളി
കാഞ്ഞിരമറ്റം: മാര്‍ സ്ലീവാ പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ ഭാഗമായി പെസഹാ വ്യാഴാഴ്ച രാവിലെ കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും.18ന് രാവിലെ 6.30ന് ദുഃഖ വെള്ളി തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 8.30ന് കുരിശിന്റെ വഴി .19ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും മാമ്മോദീസ നവീകരണവും. 20ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും. വിശുദ്ധ കുര്‍ബാനയും സന്ദേശവും. രാവിലെ ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന . വികാരി ഫാ. ജോസഫ് മണ്ണനാലും സഹവികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിലും തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.