കെഎൽഎം മേയ്ദിന റാലിയും തൊഴിലാളി മഹാസംഗമവും നടത്തും
1542903
Wednesday, April 16, 2025 2:12 AM IST
ചങ്ങനാശേരി: കേരള ലേബര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ മേയ് ഒന്നിന് മേയ്ദിന റാലിയുടെയും തൊഴിലാളി മഹാസംഗമവും സംഘടിപ്പിക്കും.
ഇതിനുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. റാലിയിലും തൊഴിലാളി മഹാസംഗമത്തിലും ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ അണിചേരും.
അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, ജനറല്‍ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യന്‍, ഷാജി കോര, ലാലി ബോബന്, സ്മിനു ജോസഫ്, ടിസണ്‍ തോമസ്, ജോണ്‍ സെബാസ്റ്റ്യന്‍, കെ.ഡി. ചാക്കോ, കെ.വി. കുര്യാക്കോസ്, ജിമ്മി അഗസ്റ്റിന്, സന്തോഷ് തോമസ് എന്നിവര്‍ നേതൃത്വം നല്കുന്ന 151 അംഗ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.