കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് പണം കവർന്നു
1542886
Wednesday, April 16, 2025 2:12 AM IST
തോട്ടകം: തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ കവരപ്പാടിനടയിലെ കപ്പേളയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ഇന്നലെ പുലർച്ചെ വഴിയാത്രക്കാരാണ് കാണിക്കവഞ്ചി പൂട്ടുതകർന്ന നിലയിൽ കണ്ടെത്തിയത്.
രണ്ടു മാസം മുമ്പാണ് കാണിക്കവഞ്ചി ഒടുവിൽ തുറന്നത്. വൈക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിലെ കാണിക്കവഞ്ചിയുടെ പൂട്ടു തകർത്തും പണം അപഹരിച്ചിരുന്നു. രാത്രി മഴപെയ്ത സമയത്താണ് മോഷണം നടന്നതെന്നാണ് കരുതപ്പെടുന്നത്.