സംയുക്ത വാർഷികാഘോഷം നടത്തി
1542806
Tuesday, April 15, 2025 11:54 PM IST
എലിക്കുളം: പാമ്പോലി നവഭാരത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സംയുക്ത വാർഷികാഘോഷം മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയർമാൻ ജോബി പുളിയങ്കൽ അധ്യക്ഷത വഹിച്ചു.
മുൻ ലൈബ്രറി ഭാരവാഹികളെ പാമ്പാടി ബ്ലോക്ക് പ്രസിഡന്റ് ബെറ്റി റോയ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് കുന്നപ്പള്ളി പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്, പഞ്ചായത്തംഗങ്ങളായ എസ്. ഷാജി, മാത്യൂസ് പെരുമനങ്ങാട്ട്, സിൽവി വിൽസൺ, ആശ മോൾ റോയ്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ആർ. മന്മഥൻ, പൈക കൈരളി ഗ്രന്ഥശാല സെക്രട്ടറി റെജി ആയിലുക്കുന്നേൽ, എലിക്കുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് സി. മനോജ്, താഷ്കന്റ് ലൈബ്രറി സെക്രട്ടറി സന്ദീപ് ലാൽ, തോമസ് മാത്യു, നവ ഭാരത് ലൈബ്രറി പ്രസിഡന്റ് എൻ.ആർ. ബാബു, സെക്രട്ടറി ജസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.