പദയാത്രയായി കുരിശിന്റെ വഴി നടത്തി യുവജനങ്ങൾ
1542804
Tuesday, April 15, 2025 11:54 PM IST
പൊൻകുന്നം: പൊൻകുന്നം ഫൊറോന എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾ ഫൊറോനയിലെ വിവിധ ഇടവകകളിലൂടെ പദയാത്രയായി കുരിശിന്റെ വഴി നടത്തി. കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളെ ഓരോ പള്ളികളിലായി സജ്ജീകരിച്ചായിരുന്നു കുരിശിന്റെ വഴി നടത്തിയത്.
രാവിലെ 7.30ന് ചെങ്കൽ തിരുഹൃദയ പള്ളിയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴി തച്ചപ്പുഴ, നെയ്യാട്ടുശേരി, ഇളമ്പള്ളി, പുല്ലാന്നിത്തകിടി, ആനിക്കാട്, ചെങ്ങളം പന്തമാക്കൽ, ഇളങ്ങുളം വഴി പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിലെത്തി വൈകുന്നേരം 6.30ന് സമാപിച്ചു. ഏകദേശം 26 കിലോമീറ്ററോളം യുവജനങ്ങൾ കാൽനടയായി സഞ്ചരിച്ചു. ഫാ. സാവിയോ കുരീക്കാട്ട് സമാപന സന്ദേശം നൽകി. ഫാ. ടിബിൻ ചേനപുരയ്ക്കൽ, ഫാ. ജോൺ കുന്നേൽ, ബ്രദർ നെവിൽ പൊടിമറ്റത്തിൽ എന്നിവർ പങ്കെടുത്തു.
പൊൻകുന്നം ഫൊറോന എസ്എംവൈഎം ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി, പ്രസിഡന്റ് മെറിൻ സക്കറിയാസ്, വൈസ് പ്രസിഡന്റ് ആൽബിൻ ജോയി, ജെനറൽ സെക്രട്ടറി ആൽബി പോൾ, സെക്രട്ടറി അന്ന കാതറിൻ, ഡപ്യൂട്ടി പ്രസിഡന്റ് എയ്ബൻ ജേക്കബ്, ജോയിന്റ് സെക്രട്ടറി ജെസ്വിൻ ജെയിംസ്, ട്രഷറർ സെബിൻ സിബി, കൗൺസിലർ ഷെബിൻ ജോയി എന്നിവർ നേതൃത്വം നൽകി.