ഗ്രാമീണമൂല്യങ്ങള്‍ തിരികെപ്പിടിക്കണം: മുല്ലക്കര രത്നാകരന്
1542902
Wednesday, April 16, 2025 2:12 AM IST
ചങ്ങനാശേരി: കമ്പോള വത്കരണം രാജ്യത്തെ അപകടകരമായ നിലപാടിലേക്കാണ് നയിക്കുന്നതെന്നും അതിനെ അതിജീവിക്കാന്‍ നമ്മുടെ ഗ്രാമീണ മൂല്യങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബിജു മുളകുപാടം അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കല്‍, കെ. മാധവന് പിള്ള, വി.ടി. തോമസ്, എം.ആര്. രഘുദാസ്, ഡി. ബിനില്‍, പി. സുമോദ്, എം.ജെ. ബെന്നി മോന് എന്നിവര്‍ പ്രസംഗിച്ചു.
അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ ഇന്നു നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ സുഹൃദ് സമ്മേളനം ഉദഘാടനം ചെയ്യും.