ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
1542747
Monday, April 14, 2025 7:07 AM IST
വൈക്കം: വൈക്കം ബാഡ്മിന്റൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഉദയനാപുരം നക്കം തുരുത്തിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. വൈക്കം ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് എൻ.പി. ലൗജി ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു.
ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ദ്രോണാചാര്യ എസ്. മുരളീധരൻ ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെബിഎസ്എ ട്രഷറർ ജി. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി.അനൂപ്, കെഡിബിഎസ്എ കോട്ടയം പ്രസിഡന്റ് കുഞ്ഞ് മൈക്കിൾ മണർകാട്, അഡ്വ. ജോർജ്കാരിത്താനം, വൈക്കം ബാഡ്മിന്റൺ അക്കാദമി സെക്രട്ടറി ഡോ. പി.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.