ചാണ്ടി ഉമ്മന്റെ ഉപവാസം നാളെ
1542739
Monday, April 14, 2025 6:51 AM IST
പാമ്പാടി: പുതുപ്പള്ളി നിയോജക മണ്ഡലത്തോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരേ നാളെ രാവിലെ എട്ടു മുതൽ പാമ്പാടി ബസ് സ്റ്റാൻഡിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉപവാസ സമരം നടത്തും. കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.
പാമ്പാടി വില്ലേജ് ഓഫീസ് നിർമാണം, പൊതുമരാമത്ത്-പഞ്ചായത്ത് റോഡുകളുടെ നവീകരണം, അകലക്കുന്നം അയുർവേദ ആശുപത്രി, കൂരോപ്പട വില്ലേജ് ഓഫീസ് ഉദ്ഘാടന പരിപാടികളിൽനിന്ന് എംഎൽഎയെ മാറ്റിനിർത്തൽ എന്നതടക്കമുള്ള വിഷയങ്ങൾക്കെതിരേയാണ് സമരം.
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, പാമ്പാടി ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് അനുവദിച്ച എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ തയാറാകുന്നില്ലെന്നും ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. സ്വന്തം നിലയിൽ ഫണ്ടു കണ്ടെത്തിയതിനാൽ സർക്കാര് ഫണ്ട് നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.