ഇത്തിത്താനം ഇളങ്കാവില്‍ പത്താമുദയ ഉത്സവത്തിന് കൊടിയേറി; 22ന് ഗജമേള
1542899
Wednesday, April 16, 2025 2:12 AM IST
ഇത്തിത്താനം: ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 22ന് പ്രസിദ്ധമായ ഗജമേളയും 23ന് ആറാട്ടും നടക്കും. തന്ത്രി സൂര്യകാലടിമന സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് കൊടിയേറ്റി. ഇന്ന് രാത്രി 8.10നും 8.40നും തിരുവാതിര, 9.40ന് നൃത്തം. നാളെ വൈകുന്നേരം 6.40ന് നടന വര്‍ഷിണി, 7.40ന് തിരുവാതിര, 8.15ന് സംഗീതസദസ്.
18ന് വൈകുന്നേരം 6.45ന് കഥകളി ലവണാസുരവധം. 19ന് വൈകുന്നേരം 6.45ന് സിദ്ധിസംഗീതം, രാത്രി 8.30ന് താലപ്പൊലി എഴുന്നള്ളത്ത്. 20ന് വൈകുന്നേരം 6.45ന് പ്രഭാഷണം ശങ്കു ടി. ദാസ്. 7.30ന് ഗാനമേള. 7.45ന് ആദരവ് 2025 തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വിശിഷ്ടാതിഥിയാകും.
21ന് രാവിലെ 9.30ന് സംഗീതോത്സവം, രാത്രി എട്ടിന് നൃത്തസംഗീത നാടകം ശിവകാമി, 10ന് കാവടിവിളക്ക്, 10.30ന് കളമെഴുത്തുപാട്ട്. 22ന് രാവിലെ 8.30ന് കാവടി പുറപ്പാട്, 10ന് കാവടി കുംഭകുടം എഴുന്നള്ളിപ്പ്, 11ന് കാവടി കുംഭകുടം അഭിഷേകം. വൈകുന്നേരം നാലിന് ഗജമേള. 4.30ന് ഗജരാജപട്ടം സമര്‍പ്പണം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. 23ന് വൈകുന്നേരം നാലിന് ആറാട്ട് പുറപ്പാട്, അഞ്ചിന് നാഗസ്വരക്കച്ചേരി, രാത്രി 10.30ന് കൊടിയിറക്ക്, ആകാശവിസ്മയം.