കിളികള്‍ക്ക് ദാഹജലമേകാന്‍ കുട്ടികള്‍ക്ക് കിളിപ്പാത്രം
1542893
Wednesday, April 16, 2025 2:12 AM IST
കുറുപ്പന്തറ: തപസ്യ കലാസാഹിത്യവേദി മാഞ്ഞൂര്‍ യൂണിറ്റും കേരള വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതിയും ചേര്‍ന്ന് കിളികള്‍ക്ക് ദാഹജലം നല്കുവാന് കുട്ടികള്‍ക്ക് കിളിപാത്രം വിതരണം ചെയ്തു.
പരിസ്ഥിതി പ്രവര്ത്തകന് കെ. ബിനു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അദിതി പ്രാണ്രാജ് യോഗയും പ്രകൃതിയും എന്ന വിഷയത്തില്‍ പരിസ്ഥിതി ചര്‍ച്ച നയിച്ചു.
തപസ്യ യൂണിറ്റ് പ്രസിഡന്റ് എന്‍.കെ. രാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപസമിതിയംഗം ദിനീഷ് കെ. പുരുഷോത്തമന്, ജില്ലാ പരിസ്ഥിതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് കടമന്ചിറ, ഹരിശങ്കര്‍ പ്രസാദ്, കെ.പി. രവീന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.