സ്കൂട്ടര്‍ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി
1542888
Wednesday, April 16, 2025 2:12 AM IST
പെരുവ: സ്കൂട്ടര്‍ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ കാരിക്കോട് ഡെന്നീസ് വില്ലയില്‍ റൂബി രാജന് (40) ആണ് വെള്ളൂര്‍ പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാവിലെ പതിനൊന്നോടെ മൂര്‍ക്കാട്ടില്‍പടി ഭാഗത്തുനിന്നാണ് സ്കൂട്ടര്‍ മോഷണം പോയത്. കാരിക്കോട് സ്വദേശിയുടെതായിരുന്നു സ്കൂട്ടര്‍. സമീപത്തെ സിസിടിവി കാമറ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെള്ളൂര്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്കൂട്ടറും ഇയാളുടെ പക്കല്‍നിന്ന് പോലീസ് കണ്ടെടുത്തു. വെള്ളൂര്‍ എസ്എച്ച്ഒ കെ.എസ്. ലെബിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.