വിദ്യാഭ്യാസ വകുപ്പിലെ വിവേചനത്തിനെതിരേ എച്ച്ജെടിഎഫ്
1542544
Sunday, April 13, 2025 11:46 PM IST
കോട്ടയം: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ വിവേചനത്തിനെതിരേ ഹയര്‍ സെക്കന്‍ഡറി ജൂണിയര്‍ ടീച്ചേഴ്സ് ഫെഡറേഷന് (എച്ച്ജെടിഎഫ്). തുല്യ യോഗ്യതയുണ്ടായിട്ടും പഠിപ്പിക്കല്‍ സമയത്തിന്റെ പേരില്‍ 25 വര്‍ഷത്തിലധികമായി കടുത്ത അവഗണ നേരിട്ടുകൊണ്ടിരിക്കുന്ന വിഭാഗമാണ് എച്ച്എസ്എസ്ടി ജൂണിയര്‍ അധ്യാപകര്‍. യോഗ്യത നേടിയിട്ടും പ്രിന്‍സിപ്പല്‍ പ്രമോഷന് നിഷേധിക്കപ്പെടുകയാണ്.
ഒരേസമയമുള്ള (ആഴ്ചയില്‍ അഞ്ച് ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4.45 വരെ) എച്ച്എസ്എസ്ടി സീനിയറും ജൂണിയറും തമ്മില്‍ ശമ്പളത്തിലും പെന്‍ഷനിലും ഉണ്ടാകുന്ന വലിയ സാമ്പത്തിക അന്തരവും നിലവിലെ സ്പെഷല്‍ റൂളിന്റെയും ശമ്പള നിര്‍ണയത്തിന്റെയും അപാകതകള്‍ പ്രമോഷന് ലഭിച്ചാല്‍ പോലും ശമ്പളവും ആനുകൂല്യങ്ങളും നഷ്ടമാകുകയുമാണ്. ക്ലറിക്കല്‍, ഓഫീസ് മുതലായ ജോലികള്‍ ജൂണിയറായതിനാല് നിര്‍ബന്ധപൂര്‍വം നല്‍കുകയുമാണ്. അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് പരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ചു സംസ്ഥാന വ്യാപകമായി ഒമ്പതിനു വിവേചനവിരുദ്ധ ദിനമായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്രസ് കോഡ് ധരിച്ച് ഫോട്ടോകളെടൂത്ത് സ്റ്റാറ്റസ് ആക്കി പ്രതിഷേധിക്കും.
തുടര്‍ച്ചയായി മേയ് 22നു തിരുവനന്തപുരത്ത് സംസ്ഥാനസമ്മേളനവും വിവേചന വിരുദ്ധ ജാഥയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബോബന് ഫിലിപ്പ്, ജില്ലാ പ്രസിഡന്റ് ചാള്സണ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.