കോ​ട്ട​യം: അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക്ക​ര്‍ ദ്വി​ദി​ന ജ​ന്മ​ദി​നാ​ഘോ​ഷ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ടം കോ​ട്ട​യം ഹെ​ഡ് ഓ​ഫീ​സി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. ബാ​ബു നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ട്ട​മ്പ​ലം ശ്രീ​കു​മാർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ. സ​നി​ല്‍ കു​മാ​ര്‍, എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, എ​സ്. ക​ണ്ണ​ന്‍, സ​ന്തോ​ഷ് മ​ണ​ര്‍​ക്കാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന്മ​ദി​ന ദി​വ​സ​മാ​യ ഇ​ന്നു ശാ​ഖ​ക​ളി​ല്‍ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പ്പാ​ര്‍​ച​ന, സം​മ്മേ​ള​നം എ​ന്നി​വ ന​ട​ത്തും.