കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ഉദ്ഘാടനം ചെയ്തു
1532310
Wednesday, March 12, 2025 6:58 AM IST
വാഴൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഘടക സ്ഥാപനമായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് കങ്ങഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കർഷക പുനർജീവന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയത്.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് റംലാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് മെംബർ ഷാജി പാമ്പൂരി, വത്സലകുമാരി കുഞ്ഞമ്മ, ഫൈസൽ കാരമല, കെ.എസ്. സെബാസ്റ്റ്യൻ, സി.വി. തോമസുകുട്ടി, ജോബി ഫിലിപ്പ്, എഡിഎ സിനി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.