സാമൂഹ്യവിരുദ്ധർ ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരിമാറ്റി
1531865
Tuesday, March 11, 2025 5:50 AM IST
കുമരകം: കുമരകം കെഎസ്ഇബി സെഷന്റെ പരിധിയിൽ വരുന്ന അമ്മങ്കരിയിലെ ലേക്ക് സാേംഗ് എബി ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരി മാറ്റി പ്രദേശം മുഴുവൻ ഇരുട്ടിലാക്കി സാമൂഹ്യവിരുദ്ധർ. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. പ്രദേശത്തെ വൈദ്യുതി നിലച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ട്രാൻസ്ഫോർമറിലെ മുഴുവൻ ഫ്യൂസുകളും ഊരി മാറ്റിയ നിലയിൽ കാണപ്പെട്ടത്. സാമൂഹികവിരുദ്ധരാണ് ഇത്തരത്തിൽ ഫ്യൂസുകൾ നീക്കം ചെയ്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഒമ്പത് ഫ്യൂസുകളുടെ കാരിയറുകളാണ് ഊരിക്കളഞ്ഞത്. അവയിൽ ഒരെണ്ണം നശിപ്പിച്ചിരുന്നു. ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിനിടെ സമീപ പ്രദേശത്തെ ഇരുട്ടിലാക്കിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. കുമരകം ഇല്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നു കുമരകം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.