ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഐക്യദാര്‍ഢ്യസമിതി
1531853
Tuesday, March 11, 2025 5:46 AM IST
ചങ്ങനാശേരി: ആശാ വര്‍ക്കര്‍മാരുടെ സമരം കേരള ജനത ഏറ്റെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചങ്ങനാശേരിയില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ ബിനു മൂലയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, ബാബു കുട്ടന്‍ചിറ, പി.ആര്. സതീശന്, ഹലീല്‍ റഹ്മാന്, പി.എച്ച്. അഷ്റഫ്, ടി.എസ്. സലിം, ഷിബു എഴെപുഞ്ചയില്‍, ജസ്റ്റിന് പാലത്തിങ്കല്‍, പി.എ.സാലി, സെബിന് എസ്. കൊട്ടാരം, സോണി കുട്ടംപേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.