നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1532296
Wednesday, March 12, 2025 6:51 AM IST
വെച്ചൂർ: വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനു പടിഞ്ഞാറുവശത്ത് പ്രവർത്തിച്ചിരുന്ന താത്കാലിക വഴിയോരകടയിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടി.
വെച്ചൂർ പഞ്ചായത്ത് ഭരണ സമിതിയും എക്സൈസ് സിഐ സ്വരൂപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ എക്സൈസ് വകുപ്പിന് കൈമാറി.