വനിതാ സമ്മേളനം നടത്തി
1532293
Wednesday, March 12, 2025 6:51 AM IST
ഏറ്റുമാനൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷൻ അസോസിയേഷൻ കേരള, കോട്ടയം സിസ്ട്രിക്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം നടത്തി. സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി റൈസ ബീഗം അധ്യക്ഷത വഹിച്ച സമ്മേളനം നോവലിസ്റ്റും കേരള ബാലസാഹിത്യ അക്കാദമി ബോർഡ് മെംബറുമായ സിജിത അനിൽ ഉദ്ഘാടനം ചെയ്തു.
എസ്എച്ച് മെഡിക്കൽ സെന്റർ ഗൈനക്കോളജിസ്റ്റ് ഡോ. അനീഷാ ജയിംസ് സ്ത്രീ സംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഹെൻട്രി ജോൺ, ജില്ലാ സെക്രട്ടറി പി.എം. ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ ത്രേസ്യാമ്മ ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയ ജേക്കബ് എന്നിവർ പ്രസംഗിച്ചു.