നടപടിയെടുക്കാൻ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം: മോണ്‍. ആന്റണി എത്തയ്ക്കാട്ട്
1531858
Tuesday, March 11, 2025 5:46 AM IST
ചങ്ങനാശേരി: കുടുംബങ്ങളെയും യുവതലമുറയേയും തകര്‍ക്കുന്ന ലഹരി വ്യാപനത്തിനും അക്രമപ്രവര്ത്തനങ്ങള്ക്കുമെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണമെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്.
സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി ചങ്ങനാശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്ദരമായ ജീവിതം ലഹരിയില്‍ മുക്കി തകര്‍ത്തുകളയുന്ന യുവത്വവും കൗമാരവും ഇന്നു സമൂഹത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നുവെന്നും ഈ വിപത്തുകള്‍ക്കെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും വികാരിജനറാള്‍ ആഹ്വാനം ചെയ്തു.
അതിരൂപത ആത്മതാ കേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം സന്ദേശം നല്കി. കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപത പ്രസിഡന്റ് ജെ.ടി. റാംസെ അധ്യക്ഷത വഹിച്ചു. അരമനപ്പടിക്കല്നിന്നും ആരംഭിച്ച മാര്‍ച്ച് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു.
അതിരൂപത ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍, വൈസ് പ്രസിഡന്റ് ജോസി കല്ലുകളം, കെ.പി. മാത്യു കടന്തോട്, ബേബിച്ചന് പുത്തന്‍പറമ്പില്‍, മാത്യു തച്ചിലേട്ട്, ഷെര്‍ലി കാരുവേലില്‍, ജമിനി കണ്ണമ്പള്ളി, ഷാജി വാഴേപ്പറമ്പില്‍, ഔസേപ്പച്ചന് ചെറുകാട് എന്നിവര്‍ പ്രസംഗിച്ചു.