കോട്ടയം ബൈബിള്‍ കണ്വന്ഷൻ ഓഫീസ് തുറന്നു
1532288
Wednesday, March 12, 2025 6:38 AM IST
കോട്ടയം: നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ നടക്കുന്ന കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്റെ ഓഫീസ് നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ഥാടന കേന്ദ്രത്തിൽ വിജയപുരം രൂപത കൂരിയ മോഡറേറ്റര്‍ ഫാ. ജോസഫ് അജി ചെറുകാക്രാഞ്ചേരി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജറുസലേം ധ്യാനകേന്ദ്രത്തിലെ ഫാ. ഡേവീസ് പട്ടത്ത് ആന്‍ഡ് ടീമാണ് കണ്വന്ഷന് നയിക്കുന്നത്.