ഉത്പാദന മേഖലയ്ക്കും ശുചിത്വത്തിനും പ്രാധാന്യം നല്കി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1532297
Wednesday, March 12, 2025 6:51 AM IST
കടുത്തുരുത്തി: ഉത്പാദന മേഖലയ്ക്കും ശുചിത്വത്തിനും പ്രാധാന്യം നല്കി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. കൃഷി അനുബന്ധ മേഖലകള്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, വനിതാ വികസനം, ആരോഗ്യമേഖല തുടങ്ങി സര്‍വമേഖലകള്‍ക്കും പരിഗണന നല്‍കുന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ്. വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യയാണ് ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റ് അവതരണയോഗം പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏല്ലാ പഞ്ചായത്തുകള്‍ക്കും ഒരുപോലെ പരിഗണന നല്‍കിയാണ് ബജറ്റ് ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്കറിയ വര്‍ക്കി, സെലിനാമ്മ ജോര്‍ജ്, ശ്രുതി ദാസ്, പി.വി. സുനില്‍, നളിനി രാധാകൃഷ്ണന്, സുബിന് മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍നായര്‍, എന്‍.ബി. സ്മിത, ശ്രീകല ദിലീപ്, ഷിജി വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.